ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു; അറസ്റ്റിലായ പ്രതിയെ അബുദാബി കോടതി വെറുതെവിട്ടു

അബുദാബി: തെളിവുകള്‍ ഹാജരാക്കന്‍ സാധിക്കാഞ്ഞതിനാല്‍ ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ അസ്റ്റിലായ യുവാവിനെ അബുദാബി ക്രിമിനല്‍ കോടതി വെറുതെവിട്ടു.

പെണ്‍കുട്ടി പല തവണ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെങ്കിലും അത് കണ്ടെത്താനോ പരാതിപ്പെടാനോ മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ സാധിച്ചില്ലെന്ന് എമിറാത്ത് അല്‍ യൗം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ കേസില്‍ പ്രതിയായിരുന്നയാള്‍ വീടിനു പുറത്തു നിന്ന പെണ്‍കുട്ടിയെ അടുത്ത് വിളിച്ച്‌ കാറില്‍ കയറ്റുകയും മധുരപലഹാരങ്ങള്‍ നല്‍കി കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് കേസ്. പീഡനവിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കോടതി രേഖകള്‍ പറയുന്നു.

പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചു എന്ന് പരാതി നല്‍കിയത് രണ്ട് മാസങ്ങള്‍ക്ക് മുമ്ബാണ്.എന്നാല്‍ പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയാമാക്കിയപ്പോള്‍ പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയെങ്കിലും അത് പരാതിയില്‍ പറഞ്ഞിരുന്ന സമയത്തായിരുന്നില്ല. അതിനാല്‍ അറസ്റ്റിലായ പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്താനുള്ള തെളിവുകളൊന്നും ലഭിച്ചില്ല. ഇത് കണക്കിലെടുത്താണ് കോടതി ഇയാളെ വെറുതെവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *