തിരുവല്ല: നഗരത്തില്‍ ആരോഗ്യവകുപ്പധികൃതര്‍ നടത്തിയ പരിശോധനയില്‍ മൂന്ന് ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. മുത്തൂര്‍ ഗ്രാം ഊട്ടുപുര, ധന്യ, അപര്‍ണ എന്നീ ഹോട്ടലുകളില്‍നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. അപര്‍ണയില്‍നിന്ന് മീന്‍കറിയും ധന്യയില്‍നിന്ന് ചോറും പുളിശേരിയും പഴകിയ എണ്ണയുമാണ് പിടിച്ചത്. പൊടിമീന്‍ വറത്തത്, ബീഫ് ഫ്രൈ, ഫ്രൈഡ് റൈസ്, വറുത്തമീന്‍, പഴകിയമീന്‍, പഴകിയ എണ്ണ എന്നിവയാണ് ഊട്ടുപുര ഹോട്ടലില്‍നിന്ന് പിടികൂടിയത്. ഭക്ഷണസാധനങ്ങള്‍ എല്ലാം ഫ്രീസറില്‍ സൂക്ഷിച്ച നിലയിലായിരുന്നു. നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന . ഹോട്ടല്‍ ഉടമകളില്‍നിന്ന് രണ്ടായിരം രൂപവീതം പിഴയീടാക്കി.
