സാങ്കേതിക ജോലികള്‍ക്ക് സൗദി അറേബ്യ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു

റിയാദ്: സൗദി അറേബ്യയില്‍ സാങ്കേതിക ജോലികള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു. എന്‍ജിനീയറിംഗ് മേഖലയുമായി ബന്ധപ്പെട്ട 30 സാങ്കേതിക തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കാണ് സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സ് രജിസ്‌ട്രേഷന്‍ കര്‍ശനമാക്കുന്നത് .

ഇലക്‌ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്‌ട്രോണിക്സ് മേഖലയിയിലുള്ളവര്‍ക്കാണ് പ്രധാനമായും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. എന്‍ജിനീയറിംഗ് കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതിനു ജവാസാത്തുമായും നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായും ബന്ധിപ്പിച്ചിരിക്കുകയാണ്. മന്ത്രിസഭ അംഗീകരിച്ച എന്‍ജിനീയറിംഗ് പ്രൊഫഷന്‍ പ്രാക്ടീസ് നിയമം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും നിര്‍ബന്ധമാക്കുന്നുണ്ട്.പ്രൊഫഷണല്‍ യോഗ്യതകള്‍ ഉറപ്പുവരുത്തി കൗണ്‍സില്‍ അംഗത്വം നല്‍കുന്നതിലൂടെ തൊഴിലാളികളുടെ വിശ്വാസം ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *