കോട്ടയം: കെവിന് വധക്കേസില്‍ സാക്ഷിയെ മര്‍ദ്ദിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കി. കേസിലെ മുപ്പത്തിയേഴാം സാക്ഷി രാജേഷിനെ മര്‍ദ്ദിച്ച മനു, ഷിനു എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്.
രാജേഷിനെ മര്‍ദ്ദിച്ച കേസില്‍ പുനലൂര്‍ പോലീസ് ഇവരെ അറസ്റ്റു ചെയ്തിരുന്നു. തട്ടിക്കൊണ്ട് പോകല്‍, സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കേസിലെ ആറാം പ്രതിയാണ് മനു. 13-ാം പ്രതിയാണ് ഷിനു. കോടതിയില്‍ സാക്ഷി പറയരുതെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മര്‍ദ്ദനം.
