ശബരിമല സ്ത്രീ പ്രവേശനത്തിന് നേതൃത്വം നല്‍കിയ കനകദുര്‍ഗയെ വരന്തരപ്പിള്ളിയില്‍ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു

തൃശൂര്‍: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് നേതൃത്വം നല്‍കിയ കനകദുര്‍ഗയെ വരന്തരപ്പിള്ളിയില്‍ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പോലീസ് ലാത്തിവീശി, ബിജെപി പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ഒമ്ബത് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച ഉച്ചയോടെ വരന്തരപ്പിള്ളിയിലെ നന്ദിപുലം സഹകരണ ബാങ്ക് ഹാളില്‍ സംഘടിപ്പിച്ച എഴുത്തുപുര വാട്സപ്പ് കൂട്ടായ്മയുടെ മൂന്നാം വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കനകദുര്‍ഗ്ഗ. ശക്തമായ സുരക്ഷയൊരുക്കി കൊണ്ടായിരുന്നു പോലീസ് കനകദുര്‍ഗയെ പരിപാടി നടക്കുന്ന ഹാളില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കനക ദുര്‍ഗ്ഗ എത്തിയത് അറിഞ്ഞു സംഘടിച്ചെത്തിയ ബിജെപി പ്രവര്‍ത്തകര്‍ സഹകരണബാങ്ക് ഹോള്‍ വളയുകയായിരുന്നു. തുടര്‍ന്ന് പിരിഞ്ഞുപോകാന്‍ പോലീസ് നിര്‍ദ്ദേശിച്ചു. എന്നാല്‍ അത് അവഗണിച്ചു പ്രവര്‍ത്തകര്‍ അവിടെ തമ്ബടിച്ചു.

തുടര്‍ന്ന് സംഘര്‍ഷാവസ്ഥ തണുത്തതോടെ പോലീസ് ലാത്തിവീശി. സ്ഥലത്തുനിന്നും ബിജെപി പ്രവര്‍ത്തകരെ പൂര്‍ണമായും നീക്കിയതിനു ശേഷമാണ് കനകദുര്‍ഗ്ഗയെ പോലീസ് ജീപ്പില്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *