പത്തനംതിട്ട: വ്യാജരേഖ നിര്‍മിച്ച് ഭൂമി വില്പന തട്ടപ്പു നടത്തിയ കേസില്‍ പത്തുവര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു . പത്തനംതിട്ട കെഎസ്ഇബിക്ക് സമീപം ആലിപ്പിള്ള വീട് അബ്ദുള്‍ ഖാദര്‍ (അമ്ബിളി – 55) ആണ് മാനന്തവാടി പോലീസിന്റെ പിടിയിലായത്.
പത്തനംതിട്ട നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ അജീബ എം. സാഹിബ് ഉള്‍പ്പെടെയുള്ളവര്‍ കേസിലെ പ്രതികളാണ് . മറ്റൊരു പ്രതി ഇവരുടെ ഇടനിലക്കാരനായ സുഹൃത്ത് അബ്ദുള്‍ റസാഖ് കോടതിയില്‍ ഹാജരായി ജാമ്യത്തില്‍ കഴിയുകയാണ്. 2009 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോട്ടയം ഏറ്റുമാനൂര്‍ കിഴക്കു ഭാഗം പള്ളിക്കാട് സേവി ജോസഫിനെയാണ് പ്രതികള്‍ കബളിച്ചിച്ചത്. പേര്യ വില്ലേജില്‍ ഉള്‍പ്പെട്ട സ്ഥലത്തിന്റെ വ്യാജ മുക്ത്യാറും നികുതി ശീട്ടും നിര്‍മിച്ച് സേവിയില്‍ നിന്ന് 52 ലക്ഷം രൂപ അഡ്വാന്‍സ് കൈപ്പറ്റി ഭൂമി വില്പന നടത്തി വഞ്ചിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഉന്നതതലങ്ങളില്‍ വലിയ ബന്ധങ്ങള്‍ ഉണ്ടായിരുന്ന പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്കി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.
