ലോകകപ്പിനുള്ള പാകിസ്ഥാന് ടീമില്‍ ഇടം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വ്യത്യസ്ത പ്രതിഷേധവുമായി പാകിസ്ഥാന് താരം ജുനൈദ് ഖാന് രംഗത്ത്. തന്റെ വായ കറുത്ത ടേപ്പ്കൊണ്ട് ഒട്ടിച്ച ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താണ് താരം ലോകകപ്പ് ടീമില്‍ ഉള്‍പെടുത്തതിന്റെ പ്രധിഷേധം അറിയിച്ചത്. ഒന്നും പറയാന്‍ ഇല്ലെന്നും സത്യം ഇപ്പോഴും കയ്പേറിയതാണെന്നും പറഞ്ഞാണ് ജുനൈദ് ഖാന് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് താരം സോഷ്യല്‍ മീഡിയ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു .
പാകിസ്ഥാന് നേരത്തെ പ്രഖ്യാപിച്ച സാധ്യത പട്ടികയില്‍ ജുനൈദ് ഖാന് ഉള്‍പ്പെട്ടിരുന്നു. 2017ല്‍ പാകിസ്ഥാന് ചാമ്ബ്യന്‍സ് ലീഗ് കിരീടം നേടിയപ്പോള്‍ ടൂര്‍ണമെന്റില്‍ 8 വിക്കറ്റ് വീഴ്ത്തി ജുനൈദ് ഖാന് മികച്ച ഫോമിലായിരുന്നു. ഈ അടുത്തിടെ നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള പരമ്ബരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ജുനൈദ് ഖാന് കഴിഞ്ഞിരുന്നില്ല. രണ്ട് മത്സരങ്ങള്‍ കളിച്ച ജുനൈദ് ഖാന് വെറും 2 വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്. കഴിഞ്ഞ ദിവസമാണ് മുഖ്യ സെലക്ടര്‍ ഇന്‍സമാമുല്‍ ഹഖ് ലോകകപ്പിനുള്ള പാകിസ്ഥാന് ടീമിനെ പ്രഖ്യാപിച്ചത്.
