എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല : കെ സി വേണുഗോപാല്‍

ഡല്‍ഹി : കഴിഞ്ഞ ദിവസം പുറത്ത് വന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു . ഇത് ഓഹരി വിപണി ഉയര്‍ത്താന്‍ ചില കമ്ബനികള്‍ക്ക് നേട്ടമായെന്നും ബിജെപിക്കായി ചെയ്തതാണ് ഈ എക്സിറ്റ് പോളുകളെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു .

വോട്ടിങ് മെഷീനില്‍ കര്‍ശനമായ ജാഗ്രത വേണമെന്ന് പാര്‍ട്ടി നേതാക്കള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അഭിഭാഷക സംഘത്തെ എല്ലാ പാര്‍ലമെന്‍റ് മണ്ഡലങ്ങളിലും നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതപരമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും കര്‍ണാടക സഖ്യ സര്‍ക്കാരിനെ അട്ടിമറിക്കാനാകില്ലെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു .

2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം സീറ്റുകള്‍ നേടുന്ന ഒറ്റ കക്ഷി യായി ബിജെപി മാറുമെന്നും, സഖ്യ കക്ഷികള്‍ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്നുമാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. അതെ സമയം കോണ്‍ഗ്രസിന് 2014-ലെ 44 എന്ന സംഖ്യയില്‍ നിന്ന് മുന്നേറാനാകുമെന്നും പക്ഷേ, സഖ്യ കക്ഷികളും മഹാസഖ്യവും ഒരുമിച്ചാലും എന്‍ഡിഎയെ മറികടക്കാന്‍ കഴിയില്ലെന്നും ഫലങ്ങള്‍ സൂചിപ്പിക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *