പാലക്കാട്ടെ തോല്‍വിക്ക് പിന്നില്‍ ഗൂഡാലോചന ; പിന്നില്‍ സ്വാശ്രയകോളേജ് മേധാവിയെന്ന് എംബി രാജേഷ

പാലക്കാട് : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലെ തന്റെ തോല്‍വിക്ക് പിന്നില്‍ വലിയ ഗൂഢാലോചന നടന്നതായി ഇടതുസ്ഥാനാര്‍ത്ഥി എം ബി രാജേഷ് ആരോപിച്ചു. ചെര്‍പ്പുളശ്ശേരി പാര്‍ട്ടി ഓഫീസിലെ പീഡനകഥ അതിന് തെളിവാണ്. അത് കെട്ടിച്ചമച്ച കഥയാണ്. ഇക്കാര്യം നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇല്ലാത്തകാര്യം ഉണ്ടാകണമെങ്കില്‍ ഒരു ഗൂഢാലോചന ഉണ്ടാകണമല്ലോ. ഇതിന് പിന്നില്‍ സ്വാശ്രയ കോളേജ് മേധാവിയാണെന്നും എംബി രാജേഷ് പറഞ്ഞു. മണ്ണാര്‍ക്കാട്ടെ വോട്ടു ചോര്‍ച്ചയാണ് തന്റെ തോല്‍വിക്ക് പ്രധാന കാരണമെന്നും എംബി രാജേഷ് പറഞ്ഞു. മണ്ണാര്‍ക്കാട് അപ്രതീക്ഷിതമായ തരത്തില്‍ യുഡിഎഫിന് വോട്ടു ലഭിച്ചു. പട്ടാമ്ബിയിലും എല്‍ഡിഎഫിന് കാര്യമായ വോട്ടുചോര്‍ച്ച ഉണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *