തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ കേരളം വീണ്ടും തെരഞ്ഞെടുപ്പു ചൂടിലേക്ക്. എംഎല്‍എ സ്ഥാനത്തിരുന്നു മത്സരിച്ച നാലുപേര്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ആയതോടെ ആറ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പാണ് കേരളത്തെ കാത്തിരിക്കുന്നത്. യുഡിഎഫില്‍നിന്നു മൂന്നും എല്‍ഡിഎഫില്‍നിന്ന് ഒരു എംഎല്‍എയുമാണ് പാര്‍ലമന്റിലേക്കു ജയിച്ചു കയറിയത്. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം സീറ്റുകളിലെ എംഎല്‍എമാരാണ് എംപിമാരായത്. ഇവയോടൊപ്പം നിലവില്‍ ഒഴിവുള്ള രണ്ടു സീറ്റുകളില്‍ കൂടി തെരഞ്ഞെടുപ്പു നടക്കും. അംഗങ്ങളുടെ
