സി കെ ജാനുവിന് പുതിയ പാര്‍ട്ടി

ആലപ്പുഴ: ജനാധിപത്യ രാഷ്ട്രീയ സഭയെന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച്, നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ. ജാനു. സുല്‍ത്താന്‍ ബത്തേരിയിലാകും മത്സരിക്കുക. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കും എന്‍.ഡി.എയുമായി സഹകരിക്കുകയെന്ന് ജാനു പറഞ്ഞു. ബി.ജെ.പിയിലോ ബി.ഡി.ജെ.എസിലോ ചേരുമെന്ന വാര്‍ത്ത ജാനു തള്ളി.

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമായിരുന്നു പ്രതികരണം. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ജാനു സുല്‍ത്താന്‍ബത്തേരിയില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്തു.

എന്നാല്‍, ജാനുവിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ഗോത്രമഹാസഭ നേതാക്കള്‍ രംഗത്തുവന്നു. ജാനു മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കില്ലെന്നാണ് ഇവരുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *