ഒമാനില്‍ വീടിന് തീപിടിച്ച്‌ സ്ത്രീയും രണ്ട് കുട്ടികളും മരിച്ച സംഭവം; 3 പേരെ അറസ്റ്റ് ചെയ്തതായി പേലീസ്

മസ്‌കത്ത്: ഒമാനില്‍ വീടിന് തീപിടിച്ചതിനെ തുടര്‍ന്ന് സ കുട്ടികളും മരിച്ച സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. റോയല്‍ ഒമാന്‍ പോലീസാണ് അറസ്റ്റ് ചെയ്ത വിവരം അറിയിച്ചത്. ബഹ് ല വിലായത്തില്‍ വീടിന് തീപിടിച്ചത് കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു. സംഭവസ്ഥലത്തെത്തി ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ പോലീസ് അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. സ്ത്രീയുടെയും കുട്ടികളുടെയും മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ പോലീസ് പരിശോധിച്ചുവരുകയാണ്. സംശയമുള്ള മൂന്ന് പേരെ അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായും പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *