പരാതി പറയാനെത്തിയ എന്‍ സി പി പ്രാദേശിക വനിതാ നേതാവിനെ ബി ജെ പി എം എല്‍ എ അടിച്ചുവീഴ്ത്തി; നിലത്തുവീണപ്പോള്‍ തൊഴിച്ചു; പ്രവര്‍ത്തകരും മര്‍ദിച്ചു

ഗുജറാത്ത്: പരാതി പറയാനെത്തിയ എന്‍.സി.പി പ്രാദേശിക വനിതാ നേതാവിനെ ബി.ജെ.പി എം.എല്‍.എ അടിച്ചുവീഴ്ത്തിയതായി പരാതി. ഇതിനിടെ നിലത്തുവീണ യുവതിയെ എം.എല്‍.എ തൊഴിച്ചു. എം.എല്‍.എയ്ക്കൊപ്പമുണ്ടായിരുന്ന ആളുകളും യുവതിയെ മര്‍ദിച്ചു. ഗുജറാത്തിലെ നരോഡയില്‍ ഞായറാഴ്ചയാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. 

നീതു തേജ്വാനി എന്ന എന്‍.സി.പി പ്രാദേശിക വനിതാ നേതാവിന് നേരെയാണ് ആക്രമണം നടന്നത്. പ്രാദേശികമായ ഒരു പ്രശ്നം പരിഹരിക്കുന്നതിനാണ് ബി.ജെ.പി എം.എല്‍.എ ബല്‍റാം തവാനിയെ സമീപിച്ചതെന്ന് നീതു തേജ്വാനി പറയുന്നു. എന്നാല്‍ താന്‍ പറയുന്നത് കേള്‍ക്കുന്നതിനു മുന്‍പ് തന്നെ എം.എല്‍.എ തന്നെ അടിച്ചു വീഴ്ത്തി. ജലവിതരണവുമായി ബന്ധപ്പെട്ട പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത യുവതിക്ക് നേരെയാണ് അക്രമം നടന്നത്.

ഇതോടെ നിലത്തുവീണ തന്നെ അദ്ദേഹം തൊഴിക്കാന്‍ തുടങ്ങി. എം എല്‍ എ മാത്രമല്ല, അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവരും തന്നെയും ഭര്‍ത്താവിനെയും മര്‍ദിച്ചു. പരാതി പറയാന്‍ ചെന്ന തന്നെയും ഭര്‍ത്താവിനേയും മര്‍ദിച്ച സംഭവത്തെ തുടര്‍ന്ന് ബി.ജെ.പി ഭരണത്തില്‍ സ്ത്രീകള്‍ എങ്ങനെ സുരക്ഷിതരായിക്കുമെന്ന ചോദ്യമാണ് ഇവര്‍ മോഡിയോട് ചോദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *