പറഞ്ഞതില്‍ ഉറച്ച്‌ നില്‍ക്കുന്നു, താനായിരുന്നു ശരിയെന്ന് കാലം തെളിയിക്കും: എ.പി.അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ കോണ്‍ഗ്രസ് നടപടിക്കെതിരെ എ.പി.അബ്ദുള്ളക്കുട്ടി രംഗത്ത്.

താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച്‌ തന്നെ നില്‍ക്കുകയാണെന്നും താനായിരുന്നു ശരിയെന്ന് കാലം തെളിയിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. വിവേകമില്ലാത്ത തീരുമാനമാണ് പാര്‍ട്ടിയുടേത്. ഇത് വെറും വികാരത്തിന്റെ പുറത്താണ് എടുത്തത്. താനല്ല കോണ്‍ഗ്രസ് നേതാക്കളാണ് അവസരവാദികള്‍. മോദി വിരോധവുമായി നടന്ന് നാടിന്റെ അന്തസ് കളയരുത്. അധികാരമോഹിയല്ല താന്‍. ആരെയും പ്രീതിപ്പെടുത്തിയല്ല താന്‍ എംഎല്‍എ ആയത്, അദ്ദേഹം വ്യക്തമാക്കി.

ആരാണ് ഈ ഉന്നത നേതാക്കളെന്നും സുധീരനും മുല്ലപ്പള്ളിയുമാണോയെന്നും അവരേക്കാള്‍ വലിയ നേതാവായിരുന്ന ഇന്ദിരാ ഗാന്ധിയെക്കുറിച്ച്‌ പാര്‍ട്ടിക്കുള്ളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉന്നയിച്ചവര്‍ ഉണ്ടായിരുന്നല്ലോ എന്നും അദ്ദേഹം ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *