കോഴിക്കോട്: മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസ്സ് മുസ്ലീം ലീഗ് തര്‍ക്കം യു ഡി എഫിന്റെ വിജയത്തെ ബാധിക്കില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. നിലമ്പൂരില്‍ കോണ്‍ഗ്രസ്സിനുളളിലെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ്സ് തന്നെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യമനുസരിച്ച് കഴിഞ്ഞ തവണത്തേക്കാള്‍ വന്‍ഭൂരിപക്ഷത്തോടെ യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയിക്കാനുളള സാഹചര്യമാണുളളതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആരാകണമെന്ന് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ ആരാകും മുഖ്യമന്ത്രിയെന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. ലീഗിന്റെ മനസ്സില്‍ ഇപ്പോള്‍ ആരുമില്ല. വിവാദങ്ങള്‍ യു.ഡി.എഫിന്റെ വിജയസാധ്യതയെ ബാധിക്കില്ല. കുന്നമംഗലംബാലുശ്ശേരി സീറ്റുകള്‍ മുസ്‌ലിം ലീഗും കോണ്‍ഗ്രസും പരസ്പരം വച്ചുമാറിയത് താത്കാലിക അഡ്ജസ്റ്റുമെന്റ് മാത്രമാണ്. എല്‍.ഡി.എഫിന്റേത് പൊള്ളയായ മദ്യനയമാണ്. ഒരുകാലത്തും മദ്യവര്‍ജനത്തിനായി എല്‍.ഡി.എഫ് ആത്മാര്‍ഥമായി ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
