കേരളത്തില്‍ ശബരിമല വിഷയത്തില്‍ നഷ്ടമായ വിശ്വാസിവോട്ടും മുന്‍കാലങ്ങളില്‍ ലഭിച്ചിരു ന്യൂനപക്ഷവോട്ടും തിരിച്ചു കൊണ്ടുവരാന്‍ സിപിഎം കേന്ദ്രക്കമ്മിറ്റി നിര്‍ദ്ദേശം. നിയമസഭാ ഉപതിരഞ്ഞെടുപ്പിന് മുമ്ബ് നഷ്ടമായ വോട്ടുകള്‍ തിരിച്ച് പിടിക്കുതിന് ആവശ്യമായ നടപടികള്‍ കേരള ഘടകം തീരുമാനിച്ച് നടപ്പിലാക്കണം. വിശ്വാസി ന്യൂന പക്ഷ വോട്ടുകള്‍ക്കൊപ്പം കേരളത്തില്‍ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകളും നഷ്ടമായെന്ന് കേന്ദ്രക്കമ്മിറ്റി വിലയിരുത്തി.
ന്യൂനപക്ഷങ്ങള്‍ക്ക് മുമ്ബില്‍ കൃത്യമായ ബദല്‍ വെക്കാനാവാത്തതാണ് തിരിച്ചടിയായത്.
തോല്‍വി മറികട് ജനകീയ അടിത്തറ വീണ്ടെടുക്കാന്‍ 11 ഇന കര്‍മ്മപരിപാടിക്കു കേന്ദ്രക്കമ്മിറ്റി രൂപം നല്‍കി. തിരഞ്ഞെടുപ്പിലെ പാര്‍ട്ടി പ്രകടനം വിലയിരുത്തിയാണ് കേന്ദ്രകമ്മിറ്റി സി.പി.എമ്മിന്റെ തിരിച്ച് വരവിന് കര്‍മ്മ പരിപാടി തയ്യാറാക്കി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് നിലവിലെ രാഷ്ട്രീയ അടവുനയവുമായി മുന്നോട്ടുപോകും. കൊല്‍ക്കത്ത പ്ലീന തീരുമാനങ്ങളില്‍ ഏതൊക്കെ നടപ്പാക്കിയെ് വിശദീകരണം നല്‍കാനും സംസ്ഥാനഘടകങ്ങളോട് കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.
പാര്‍’ിയുടെ അടിത്തറ ശക്തിപ്പെടുത്തുതിനുള്ള നിര്‍ദ്ദേശങ്ങളായിരുു കൊല്‍ക്കത്ത പ്ലീനം മുന്നോട്ട് വച്ചത്. സാമൂഹിക, സാമ്ബത്തിക വിഷയങ്ങളില്‍ വര്‍ഗ്ഗബഹുജന സമരങ്ങള്‍ സംഘടിപ്പിക്കണമെും ജനങ്ങളുമായി നേരിട്ട് ഇടപെട്ട് ബന്ധം ശക്തമാക്കണമെും യുവാക്കളെ പാര്‍ട്ടിയോട് അടുപ്പിക്കണെമെും പ്‌ളീനം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് കേന്ദ്രകമ്മിറ്റി വിലയിരുത്തല്‍. ബി.ജെ.പിക്കെതിരെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസുമായുള്ള സഹകരണം തുടരുന്നതിനും തീരുമാനിച്ചു. തമിഴ്നാട്ടില്‍ നിുള്ള എം.പി പി.ആര്‍ നടരാജനെ സി.പി.എം ലോക്സഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കാനും കേന്ദ്രക്കമ്മിറ്റി തീരുമാനിച്ചു.
