വ്യാജ നിയമബിരുദം: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: വ്യാജ നിയമബിരുദം ഉപയോഗിച്ച്‌ നെയ്യാറ്റിന്‍കരയിലും മറ്റു കോടതികളിലും പ്രാക്ടീസ് നടത്തിയെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

തിരുവനന്തപുരം സ്വദേശി എം ജെ വിനോദിന്റെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് തള്ളിയത്.. ഗുരുതരമായ കുറ്റമാണിതെന്നും ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പ്രതി ഹൈക്കോടതിയില്‍ പ്രാക്ടീസ് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി വാക്കാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *