തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ നിന്നും ഇപ്പോഴും ചിലര്‍ മുക്തരായിട്ടില്ല; രാഹുലിനെ പരിഹസിച്ച്‌ നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്ത്. വയനാട് സന്ദര്‍ശനത്തിനിടെ മോഡിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായാണ് മോഡി രംഗത്ത് എത്തിയത്.

ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പോരാടുന്നത് വിഷത്തിനെതിരെയാണെന്നും മോഡി രാജ്യത്തെ വിഭജിക്കാന്‍ വിഷം ചീറ്റുകയാണെന്നുമുള്ള രാഹുലിന്റെ വിമര്‍ശനത്തിനെതിരെയാണ് മോഡി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ നിന്നും ചിലര്‍ ഇപ്പോഴും മുക്തരായിട്ടില്ലെന്നും അതാണ് ഇത്തരം പ്രതികരണങ്ങള്‍ക്ക് അവരെ പ്രേരിപ്പിക്കുന്നത് എന്നുമായിരുന്നു മോഡി കൂട്ടിച്ചേര്‍ത്തു.

ഇതാണ് അവരുടെ ഏറ്റവും വലിയ കുഴപ്പം. തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ ഞങ്ങളെ സംബന്ധിച്ച്‌ അത് കഴിഞ്ഞു. ഇന്ത്യയിലെ 130 കോടി ജനങ്ങളെ സേവിക്കാനുള്ള അവസരമാണ് ഇനി ഞങ്ങളുടെ പുതിയ ലക്ഷ്യം. എന്നാല്‍ ചിലര്‍ ഇപ്പോഴും പഴയ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. മോഡി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *