തെരഞ്ഞെടുപ്പ് കണ്‍ട്രോള്‍ റൂം 24 x 7

കോഴിക്കോട് : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളറിയാന്‍ കലക്റ്ററേറ്റില്‍ സ്ഥാപിച്ച കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവീദാസ് അറിയിച്ചു. പ്രചാരണ വാഹനം, ഉച്ചഭാഷിണി ഉപയോഗം, പൊതുയോഗവും റാലികളും നടത്തല്‍ തുടങ്ങിയ അനുമതികള്‍ക്കായി ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന അപേക്ഷകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇവിടെ വച്ച് ഏകോപിപ്പിക്കും. 0495 2370770 എന്ന നമ്പറിനു പുറമെ 1800 4252575 എന്ന ടോള്‍ ഫ്രീ നമ്പറിലും വിവരങ്ങളറിയാം. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *