കാസര്‍കോട് : ജില്ലയിലെ നാല് താലൂക്കുകളില്‍ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ടാങ്കര്‍ ലോറികളില്‍ കുടിവെളളം വിതരണം ചെയ്യുന്നതിന് താല്‍പര്യമുളള ടാങ്കര്‍ ലോറി ഉടമകള്‍ ഈ മാസം 11 ന് 11 മണിക്ക് മുമ്പായി 10000 ലിറ്റര്‍ വെളളവും 5000 ലിറ്റര്‍ വെളളവും വിതരണം ചെയ്യാന്‍ പര്യാപ്തമായ ലോറി (വാട്ടര്‍ ടാങ്ക് ഉള്‍പ്പെടെ) മുഴുവന്‍ ചെലവുകളും ചേര്‍ത്ത് ഒരു ദിവസത്തേക്കുളള വാടകയും ഒരു ദിവസത്തേക്കുളള ചുരുങ്ങിയ വാടകയും ഈ ചുരുങ്ങിയ വാടകയ്ക്ക് പുറമെ ഓരോ കിലോ മീറ്ററിനും വേണ്ടി വരുന്ന വാടകയും പ്രത്യേകം പ്രത്യേകം വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. സീല്‍ഡ് ക്വട്ടേഷന്‍ ജില്ലാ കളക്ടര്‍ മുമ്പാകെ സമര്‍പ്പിക്കാന്‍ താല്‍പര്യം. ക്വട്ടേഷന്‍ പ്രസ്തുത ദിവസം മൂന്ന് മണിക്ക് ഹാജരാവുന്ന അപേക്ഷകരുടെ സാന്നിധ്യത്തില്‍ പരിശോധിക്കും.
