കൊച്ചി: രാജു നാരായണ സ്വാമി വിവാദത്തിലേക്ക് സര്‍ക്കാരിനെ വലിച്ചിഴക്കേണ്ട കാര്യമില്ലെന്ന് കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍. സംസ്ഥാന സര്‍ക്കാര്‍ രാജു നാരായണ സ്വാമി ഐഎഎസിനെതിരെ ഒരു റിപ്പോര്‍ട്ടും നല്‍കിയിട്ടില്ലെന്നും ഒരു നടപടിയും എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി . നാളികേര വികസന ബോര്‍ഡിലെ അഴിമതിക്കെതിരെ പോരാടിയതിനാണ് നടപടി എന്ന് പറയുന്നുണ്ടെങ്കില്‍ അത് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള വകുപ്പാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജു നാരായണ സ്വാമിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും ഇതുവരെ ക്യാബിനറ്റില്‍ നടന്നിട്ടില്ല. നാളികേര വികസന ബോര്‍ഡ് കേന്ദ്ര സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് .അവിടുത്തെ അഴിമതിയെ പറ്റി മറുപടി പറയേണ്ടത് കേന്ദ്ര സര്‍ക്കാരാണ് . അഴിമതി വിരുദ്ധ പ്രതിച്ഛായയുള്ള ഉദ്യോഗസ്ഥന് ആണ് രാജു നാരായണ സ്വാമി. ഇതേ നിലപാട് തന്നെയാണ് സര്‍ക്കാരിനും ഉള്ളത്. കൃഷി വകുപ്പിന്റെ കീഴില്‍ അദ്ദേഹം കാഴ്ച വച്ചത് നല്ല സേവനമാണെന്നും അതിനാല്‍ അദ്ദേഹത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ നല്ല മാര്‍ക്കാണ് നല്‍കിയതെന്നും കൃഷിമന്ത്രി പറഞ്ഞു .
