മലപ്പുറം: ജില്ലാ കലക്ടറായി ഐ.എ.എസ് 2009 ബാച്ചിലെ എസ്. വെങ്കടേശപതി ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ കലക്ടര്‍ ടി. ഭാസ്ക്കരന്റെ സാന്നിധ്യത്തിലാണ് കലക്ടറുടെ ചേംബറിലെത്തി അദ്ദേഹം ചുമതലയേറ്റത്. സിവില്‍ സപ്ലൈസ് കോര്പറേഷന് മാനെജിങ് ഡയറക്ടറായിരുന്ന വെങ്കടേശപതി ചെന്നൈ സ്വദേശിയാണ്. കോഴിക്കോട് അസി. കലക്ടറായി സേവനം തുടങ്ങി ഇടുക്കി, ദേവികുളം, കാസര്‍കോട് എന്നിവിടങ്ങളില്‍ സബ് കലക്ടറായും തിരുവനന്തപുരം കോര്പറേഷന് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
രാവിലെ കലക്ടറേറ്റിലെത്തിയ പുതിയ കലക്ടറെ എ.ഡി.എം. ബി.കൃഷ്ണകുമാര്‍ ബൊക്കെ നല്കി സ്വീകരിച്ചു.
