സ്ഥിരതാമസത്തിന് അനുമതി ലഭിച്ചേക്കും

റിയാദ്: വിദേശികള്‍ക്ക് രാജ്യത്ത് സ്ഥിരമായി താമസിക്കുവാന്‍ അനുവദിക്കുന്ന സംവിധാനം നടപ്പാക്കാന്‍ സൌദി അറേബ്യ ആലോചിക്കുന്നു. ഉപകിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. യൂറോപ്യന്‍ നാടുകളിലും അമേരിക്കയിലും പ്രചാരത്തിലുള്ള ഗ്രീന്‍കാര്‍ഡ് മാതൃകയിലാണ് പദ്ധതി തയ്യാറാക്കുന്നതെന്നാണ് സൂചന. ഈ പദ്ധതി നടപ്പിലായാല്‍ വര്‍ഷം പതിനായിരം കോടി ഡോളര്‍ നേടാനാകുമെന്നാണ് കണക്കുകൂട്ടുന്നത്. നിലവില്‍ ഒരു കോടി വിദേശികളാണ് രാജ്യത്തുള്ളത്. ഗ്രീന്‍ കാര്‍ഡ് പദ്ധതിക്ക് പുറമെ വിദേശ തൊഴിലാളികളെ കൂടുതല്‍ റിക്രൂട്ട് ചെയ്യാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *