യുഡിഎഫ് ആറു സീറ്റുകളില്‍ തീരുമാനം നാളെ

തിരുവനന്തപുരം: യുഡിഎഫിന്റെ ആറു സീറ്റുകളില്‍ അന്തിമ തീരുമാനം ശനിയാഴ്ച അറിയിക്കുമെന്ന് കെപിസിസി. കാഞ്ഞങ്ങാട് , ദേവികുളം, കയ്പമംഗലം, കല്യാശേരി , പയ്യന്നൂര്‍, ഒറ്റപ്പാലം എന്നീ മണ്ഡലങ്ങളിലാണ് തീരുമാനം. പട്ടികയും സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങളും ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഉമ്മന്‍ചാണ്ടി, വിഎം സുധീരന്‍, രമേസ് ചെന്നിത്തല കൂടികാഴ്ച ശനിയാഴ്ച നടക്കും. കല്യാശേരിയില്‍ പി രാമകൃഷ്ണനും , കാഞ്ഞങ്ങാട് ടി ജി ദേവുമാണ് പരിഗണയിലുളളത്. അതേസമയം ഒറ്റപ്പാലത്തെ സ്ഥാനാര്‍ത്ഥിയായി നേരത്തെ പ്രഖ്യാപിച്ച ശാന്ത ജയറാം പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം വരെ വോട്ട് ചോദിച്ച് കയറിയ തന്നെ മാറ്റി ഷാനിമോള്‍ ഉസ്മാനെ സ്ഥാനാര്‍ത്ഥിയാക്കാനുളള തീരുമാനത്തിനെതിരെയായിരുന്നു പ്രതിഷേധം. കണ്ണൂരിലും , അഴീക്കോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വിമത ശബ്ദം ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. കണ്ണൂര്‍ കോര്‍പ്പറേഷനിലെ വിമതന്‍ പികെ രാകേഷും കണ്‍വെന്‍ഷന്‍ വിളിച്ചുകൂട്ടുമെന്ന് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *