കോഴിക്കോട്: പാലാ ഉപതെരഞ്ഞെടുപ്പ് കഴിയുന്നതു വരെ എങ്കിലും കേരള കോണ്‍ഗ്രസ് വിഷയത്തില്‍ യുഡിഎഫ് നേതാക്കള്‍ പരസ്യപ്രസ്താവന ഒഴിവാക്കണമെന്ന് വ്യക്തമാക്കി കെ മുരളീധരന് രംഗത്ത്.
തെരഞ്ഞെടുപ്പിന് ശേഷം കേരള കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മുരളീധരന് പറഞ്ഞു.
കേരള കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ പാലാ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ല. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മികച്ച വിജയം നേടാന്‍ സാധിക്കും, മുളീധരന്‍ വ്യക്തമാക്കി.
