തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്ബളം നല്‍കാനായില്ല. സര്‍ക്കാര്‍ സഹായം കിട്ടിയാലെ ശമ്ബളം നല്‍കാനാകൂ എന്നാണ് മാനേജ്മെന്റ് പറയുന്നത്. 80 കോടി രൂപ വേണം കെ.എസ്.ആര്.ടി.സിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്ബളം നല്കാന്. ഇതില്‍ ഇരുപത് കോടി സര്‍ക്കാരാണ് നല്‍കുന്നത്. എന്നാല്‍ 16 കോടി മാത്രമാണ് അനുവദിച്ചത്.
അതിനാല്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ശമ്ബളം കൊടുത്തപ്പോള്‍ തന്നെ ഫണ്ട് തീര്‍ന്നു. മിനിസ്റ്റീരിയല്‍ സൂപ്പര്‍വൈസറി ജീവനക്കാര്‍ക്ക് എന്ന് ശമ്ബളം കൊടുക്കാനാകുമെന്ന ചോദ്യത്തിന് മാനേജ്മെന്റിന് ഉത്തരമില്ല. ബോണസിന്റെ കാര്യത്തിലും സര്‍ക്കാര്‍ കനിയണം. കിട്ടാനുള്ള 4 കോടിയും ബോണസിനായുള്ള 30 കോടിയും അനുവദിക്കണമെന്നഭ്യര്‍ത്ഥിച്ച് ഗതാഗത മന്ത്രി ധനമന്ത്രിയുമായി സംസാരിച്ചിരുന്നു.
ഓണക്കാലത്തു പണച്ചെലവ് കൂടുതലായതിനാല്‍ പരിഗണിക്കാമെന്നാണ് തോമസ് ഐസക് മറുപടി നല്‍കിയത്. മുഴുവന്‍ പേര്‍ക്കും ശമ്ബളം നല്‍കിയില്ലെങ്കില്‍ അടുത്തഘട്ടം പ്രക്ഷോഭത്തിലേക്ക് കടക്കുമെന്ന് വിവിധ യൂണിയനുകള്‍ അറിയിച്ചിട്ടുണ്ട്.
