എ​റ​ണാ​കു​ള​ത്തെ കു​രി​ക്കി​ല്‍ ക​ള​ക്ട​റെ കു​രു​ക്കി; പൊ​തു​മ​രാ​മ​ത്ത് ഉ​ത്ത​ര​വാ​ദി​ക​ള​ല്ലെ​ന്ന് മ​ന്ത്രി

കൊ​ച്ചി: എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രി​ക്കി​ന് ഉ​ത്ത​ര​വാ​ദി​ക​ള്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ​ല്ലെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും ക​ള​ക്ട​റു​മാ​ണ് ഗ​താ​ഗ​ത സം​വി​ധാ​നം നി​യ​ന്ത്രി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​ച്ചി കു​ണ്ട​ന്നൂ​രി​ല്‍ ത​ക​ര്‍​ന്ന റോ​ഡു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൊ​ച്ചി​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് എ​ല്ലാ​ക്കാ​ല​ത്തും ഉ​ണ്ട്. മെ​ട്രോ വ​ന്നി​ട്ടും ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് മാ​റ്റം​മൊ​ന്നും ഉ​ണ്ടാ​യി​ല്ല. ഗ​താ​ഗ​ത​പ​രി​ഷ്ക്ക​ര​ണ​മാ​ണ് ഇ​തി​ന് വേ​ണ്ട​ത്. ഇ​ത് നി​ര്‍​വ​ഹി​ക്കേ​ണ്ട​ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ​ല്ല- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ര​ണ്ട് മേ​ല്‍​പ്പാ​ല​ങ്ങ​ളു​ടെ പ​ണി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​പ്പോ​ള്‍ സ്വാ​ഭാ​വി​ക​മാ​യി ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കും. ചി​ല​യാ​ളു​ക​ള്‍ മ​ന​പൂ​ര്‍​വം പ്ര​ശ്നം ഉ​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. മ​ഴ മാ​റി​ക്കി​ട്ടി​യാ​ല്‍ മാ​ത്ര​മേ റോ​ഡി​ല്‍ ടാ​റിം​ഗ് ന​ട​ത്താ​ന്‍ സാ​ധി​ക്കു​വെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. മേ​ല്‍​പ്പാ​ല​ങ്ങ​ളു​ടെ നി​ര്‍​മാ​ണം വ​രു​ന്ന മാ​ര്‍​ച്ചോ​ടെ പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​വു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *