എട്ടാംക്ലാസുകാരിയെ രണ്ട് വര്‍ഷമായി പീഡിപ്പിച്ച പിതാവ് ഒളിവില്‍

വിശാഖപട്ടണം: പതിനാലുകാരി പെണ്‍കുട്ടിയെ രണ്ട് വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ച പിതാവ് ഒളിവില്‍. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം.

പെണ്‍കുട്ടിയുടെ മാതാവ് രണ്ടുവര്‍ഷമായി ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു. ഈ കാലയളവിലാണ് ഇയാള്‍ മകളെ പീഡിപ്പിച്ചത്.

മകളോടുള്ള ഭര്‍ത്താവിന്‍റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാവിനോട് മകള്‍ നടന്ന കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കി.

എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ സ്കൂള്‍ സമയത്ത് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് പിതാവ് പീഡിപ്പിച്ചിരുന്നു. മാതാവ് തിരിച്ചെത്തിയ ശേഷം വീട്ടില്‍ ഇല്ലാത്ത സമയത്തും ഇയാള്‍ പീഡനം തുടര്‍ന്നു.

പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പ്രതിയെ പിടികൂടാന്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *