ചെന്നൈ: മൂന്ന് വയസുകാരിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയായ ഭവാനിയും രണ്ടാനച്ഛന് ആസിഫും പോലീസ് പിടിയിലായി. മര്‍ദ്ദനമേറ്റാണ് കുട്ടി മരിച്ചതെന്നാണ് സൂചന. കൂടാതെ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നും സംശയമുണ്ട്. നാല് വര്‍ഷം മുന്‍പായിരുന്നു ഭവാനി തന്റെ ആദ്യഭര്‍ത്താവായ രമേശിനെ വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ മരിച്ച പെണ്‍കുട്ടിയെ കൂടാതെ ഒരു വയസ് ഉള്ള ഒരു മകന് കൂടി ഉണ്ട് ഇവര്‍ക്ക്. നാല് മാസങ്ങള്‍ക്ക് മുന്‍പ് യുവതി രമേശുമായി പിരിയുകയും പിന്നീട് ആസിഫിനെ വിവാഹം കഴിക്കുകയുമായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച കുട്ടിയേയും കൊണ്ട് ഭവാനിയും ആസിഫും കൂടി കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയുണ്ടായി. കുട്ടി മേശയില്‍ നിന്ന് താഴെ വീണു എന്നായിരുന്നു ഡോക്ടറോട് പറഞ്ഞിരുന്നത്. പരിശോധനയില്‍ കുട്ടി മരിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ബോഡി വിട്ടുനല്‍കുകയും ചെയ്തു. എന്നാല്‍ വിവരമറിഞ്ഞ രമേശ് കുട്ടിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയുമായിരുന്നു.
