ടോക്കിയോ:ജപ്പാനില്‍ തുടര്‍ഭൂകമ്പങ്ങള്‍ മരണം വിതക്കുന്നു. ശനിയാഴ്ച രാത്രി കുഷു എന്ന സ്ഥലത്തുണ്ടായ ഭൂകമ്പത്തില്‍ 29 പേര്‍ മരിച്ചു. രണ്ടു ദിവസം മുമ്പുണ്ടായ ഭൂകമ്പത്തില്‍ ഒമ്പതു പേര്‍ മരിച്ചിരുന്നു.റിക്ടര്‍ സ്‌കെയില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കുഷുവിലുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കുണ്ട്. മരണ സംഖ്യ ഉയരുമെന്ന് ആശങ്കയുണ്ട്.
ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.വൈദ്യുതി,വാര്‍ത്താ വിതരണ സംവിധാനങ്ങളും പാടെ തകര്‍ന്നിട്ടുണ്ട്. പ്രാധാന പാതകള്‍ പൊട്ടിപ്പൊളിഞ്ഞു. മേഖലയിലുള്ളവരെ വീടുകളില്‍ നിന്ന് പൊതു ഇടങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.
