തിരുവനന്തപുരം കുട്ടികളുടെ ക്ഷേമം, വികസനം, സംരക്ഷണം എന്നീ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയിട്ടുളള വ്യക്തികളില്‍ നിന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും ശിശു ക്ഷേമത്തിനുളള 2016 ലെ ദേശീയ പുരസ്‌കാരത്തിനുളള അപേക്ഷ ക്ഷണിച്ചു. അവാര്‍ഡിന് അപേക്ഷിക്കുന്ന വ്യക്തികള്‍/സ്ഥാപനങ്ങള്‍ ഈ രംഗവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരാകണം. ഏതെങ്കിലും സ്ഥാപനങ്ങളില്‍ നിന്നും പ്രതിഫലം പറ്റി പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തിഗത അവാര്‍ഡിന് അപേക്ഷിക്കുവാന്‍ അര്‍ഹരല്ല. സ്ഥാപനങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപയും, പ്രശസ്തി പത്രവും, വ്യക്തികള്‍ക്ക് ഒരു ലക്ഷം രൂപയും, പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. മെയ് അഞ്ചിനകം അപേക്ഷ അതത് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും ലഭിക്കുന്നതാണ്. നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകള്‍ നിരൂപാധികം നിരസിക്കും
