ശശികലയുടെ 1500 കോടിയുടെ ബിനാമി സ്വത്തുക്കള്‍ കണ്ടുകെട്ടി!! വാങ്ങിയത് നോട്ട് നിരോധന കാലത്ത്

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വികെ ശശികലയുടെ 1500 കോടിയുടെ ബിനാമി സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. നോട്ട് നിരോധന കാലത്താണ് ശശികല സ്വത്തുക്കള്‍ വാങ്ങിയതെന്ന് ഇഡി അറിയിച്ചു. 2016 നവംബറിലാണ് കേന്ദ്രസര്‍ക്കാര്‍ 1000,500 നോട്ടുകള്‍ നിരോധിച്ചത്. ഇതിന് പിന്നാലെയായിരുന്നു സ്വത്തുക്കളില്‍ ഏറെയും ശശികല സ്വന്തമാക്കിയത്.

ചെന്നൈയിലെ ഒരു മാള്‍, പുതുച്ചേരിയിലുള്ള ഒരു റിസോര്‍ട്ട് എന്നിവയും കണ്ടുകെട്ടിയ സ്വത്തുക്കളില്‍ ഉള്‍പ്പെടുന്നു. സ്വത്തുക്കള്‍ ബിനാമിപേരിലാണ് വാങ്ങിക്കൂട്ടിയതെന്ന് വകുപ്പ് വ്യക്തമാക്കി. കണ്ടുകെട്ടിയ 9 സ്വത്തുക്കള്‍ 2016 നവംബര്‍ 8 നും 31 നും ഇടയിലാണ് ശശികല വാങ്ങിയത്. ജയലളിത ആശുപത്രിയില്‍ കഴിഞ്ഞിരുന്ന കാലത്തായിരുന്നു ഇത്. സപ്തംബര്‍ 22 മുതല്‍ ഡിസംബര്‍ 5 വരെയാണ് ജയലളിത ചെന്നൈയിലെ അപോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്.

ഈ സ്വത്തുക്കളൊന്നും തന്നെ ശശിക തന്‍റെ പേരിലല്ല രജിസ്റ്റര്‍ ചെയ്തിരുന്നതെന്നും ഇഡി അറിയിച്ചു.. ജയലളിതയുടെ വസതിയായ പോസ് ഗാര്‍ഡന്‍ റെസിഡന്‍സിലെ ശശികലയുടെ മുറിയില്‍ ഐടി വകുപ്പ് നടത്തിയ റെയ്ഡിലാണ് സ്വത്തുക്കള്‍ സംബന്ധിച്ച വിവരങ്ങളും രേഖകകളും കണ്ടെത്താനായത്. ബിനാമി ഇടപാട് നിയമപ്രകാരമാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയിരിക്കുന്നത്. അനധികൃത സ്വത്ത് സമ്ബാദന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ് ശശികല.

Leave a Reply

Your email address will not be published. Required fields are marked *