മത്സ്യബന്ധന നിരോധനം; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സൗജന്യ റേഷനും ധനസഹായവും

തിരുവനന്തപുരം: മത്സ്യബന്ധന നിരോധനം നിലനിന്നിരുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഒരാഴ്ചത്തെ സൗജന്യ റേഷനു പുറമേ 32 കോടി രൂപയുടെ ധനസഹായ വിതരണത്തിനും ഉത്തരവായതായി എന്ന് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. ഓരോ കുടുംബത്തിനും സൗജന്യ റേഷനും പരമാവധി 2000 രൂപ വീതം വിതരണം ചെയ്യുന്നതിനുമാണ് തീരുമാനമായത്. സംസ്ഥാന ദുരന്ത നിവാരണ നിധിയില്‍ നിന്ന് 32 കോടി രൂപ അനുവദിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *