തൃശൂര്‍: ആറുകിലോ കഞ്ചാവുമായി കഞ്ചാവ് റാണി പൊലീസ് പിടിയിലായി. ആല്‍ത്തറ സ്വദേശിനി കഞ്ചാവ് റാണി എന്നറിയപ്പെടുന്ന ശ്രീദേവിയാണ് (39) ആണ് അറസ്റ്റിലായത്. ഒന്നര വര്‍ഷത്തോളമായി തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് കടത്തി കൊണ്ടു വരികയും കുന്നംകുളം കേന്ദ്രീകരിച്ച് വ്യാപകമായ രീതിയില്‍ വിതരണവും വില്‍പനയും നടത്തി വരികയായിരുന്നു.
