വിമാന സര്‍വീസുകള്‍ റദ്ദാക്കി ഗള്‍ഫ് വിമാന കമ്ബനി : ഇന്ത്യയിലേക്കുള്ള സര്‍വീസുകളും ഉള്‍പ്പെടുന്നു

മസ്‌ക്കറ്റ് : ഇന്ത്യയിലേക്കുള്ളവ ഉള്‍പ്പെടെ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി ഒമാന്‍ എയര്‍. ബോയിങ് 737 മാക്സ് വിഭാഗത്തിലുള്ള വിമാനങ്ങള്‍ക്ക് ഒമാന്‍ പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് തുടരുന്നതിനാലാണ് നവംബര്‍ 30 വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നത്. ഇതിനാല്‍ ഏതന്‍സ്, ജയ്‍പൂര്‍, ദുബായ്, ബഹ്റൈന്‍, റിയാദ്, നെയ്റോബി, ബാങ്കോക്ക്, ജിദ്ദ, കൊളംബോ, ദമ്മാം, മോസ്‍കോ,തെഹ്‍റാന്‍, കുവൈത്ത്, അമ്മാന്‍, ബാംഗ്ലൂര്‍, ദോഹ, സലാല എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളെ ദോഷമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പകരം വിമാനങ്ങളിലോ അല്ലെങ്കിലും ലഭ്യമാവുന്ന മറ്റ് വിമാനങ്ങളിലോ യാത്രാ സൗകര്യമൊരുക്കുമെന്നും, യാത്രക്കാര്‍ പുറപ്പെടുന്നതിന് മുന്‍പ് വിമാനത്തിന്റെ തല്‍സ്ഥിതി പരിശോധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *