വിധിയെ മാനിക്കുന്നു; തൃപ്​തരല്ലെന്ന് മുസ്​ലിം വ്യക്​തിനിയമ ബോര്‍ഡ്​​

ന്യൂഡല്‍ഹി: ബാബരി ഭൂമി തര്‍ക്ക​ കേസില്‍ സുപ്രീംകോടതി വിധിയെ മാനിക്കുന്നുവെന്ന് മുസ്​ലിം വ്യക്​തി നിയമബോര്‍ഡ്​​. എങ്കിലും വിധിയില്‍ സംതൃപ്​തിയില്ലെന്നും അവര്‍ വ്യക്​തമാക്കി.ഒരേ തെളിവ് മസ്ജിദിന് എതിരെയും ക്ഷേത്രത്തിനു അനുകൂലമായും ഉപയോഗിച്ചുവെന്ന്​ വ്യക്​തി നിയമബോര്‍ഡ്​ വ്യക്​തമാക്കി.

വിധി പഠിച്ച ശേഷം പുനഃപരിശോധന ഹരജി നല്‍കുന്നതിനെ കുറിച്ച്‌​ ആലോചിക്കും. ഇതിന്‍െറ പേരില്‍ രാജ്യത്ത്​ മറ്റ്​ പ്രശ്​നങ്ങളുണ്ടാവരുതെന്നും സമാധാനം പാലിക്കണമെന്നും വ്യക്​തിനിയമ ബോര്‍ഡ്​ അഭ്യര്‍ഥിച്ചു. വിധി ആരുടെയും വിജയമോ പരാജയമോ എല്ലാ. ഇതൊരു നിയമ പോരാട്ടം മാത്രമാണ്. ഇൗ വിഷയത്തെ എല്ലാവരും ആ രീതിയില്‍ മനസ്സിലാക്കണം. ബാബരി കേസിലെ അഭിഭാഷകരോടൊപ്പമായിരുന്നു വ്യക്​തിനിയമ ബോര്‍ഡിന്‍െറ വാര്‍ത്താ സമ്മേളനം.

Leave a Reply

Your email address will not be published. Required fields are marked *