‘അയോധ്യക്കേസില്‍ ചരിത്ര വിധി’; സമാധാനവും ശാന്തതയും നിലനിര്‍ത്താന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: അയോധ്യകേസില്‍ സുപ്രീംകോടതി വിധി വന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കോടതി വിധി ചരിത്ര വിധിയെന്ന് അദ്ദേഹം പറഞ്ഞു. സമാധാനവും ശാന്തതയും നിലനിര്‍ത്താന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായും രാജ്‌നാഥ് സിംഗ് പ്രതികരിച്ചു.

രാജ്യമ ഉറ്റുനോക്കിയ അയോധ്യ കേസില്‍ നിര്‍ണായക വിധിയാണ് സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായത്. തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാമെന്നും മുസ്ലിംകള്‍ക്ക് പകരം ഭൂമി നല്‍കാമെന്നുമുള്ള വിധിയാണ് കോടതി പ്രസ്താവിച്ചത്. അതേസമയം, തര്‍ക്കഭൂമി ഏതെങ്കിലും കക്ഷികള്‍ക്ക് വിട്ടുകൊടുക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന് കീഴിലാകും ക്ഷേത്രം പണിയേണ്ടതെന്നുമാണ് സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കി.

അലഹബാദ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി പൂര്‍ണമായും തള്ളിയ കോടതി ക്രമസമാധാനം ഉറപ്പുവരുത്തണമെന്നും അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്നും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *