ശ​ബ​രി​മ​ല ന​ട നാളെ തു​റ​ക്കും; ദ​ര്‍​ശ​ന​ത്തി​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 50ഓളം സ്ത്രീകള്‍, മനീതി സംഘം എത്തുമെന്ന് സൂചന, വ​ന്‍ സ​ന്നാ​ഹ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി പോ​ലീ​സ്

പ​ത്ത​നം​തി​ട്ട: ര​ണ്ടു മാ​സ​ത്തി​ല​ധി​കം നീണ്ടു നില്‍ക്കുന്ന മ​ണ്ഡ​ല, മ​ക​ര​വി​ള​ക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട നാളെ തുറക്കും.വൈ​കു​ന്നേ​രം ന​ട തു​റ​ക്കു​ന്ന​തി​നു പി​ന്നാ​ലെ പു​തി​യ ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി​മാ​രെ അ​വ​രോ​ധി​ക്കു​ന്ന ച​ട​ങ്ങു​കളാകും നടക്കുക . വൃ​ശ്ചി​ക​പ്പു​ല​രി​യാ​യ 17-നു ​രാ​വി​ലെ ന​ട തു​റ​ന്നു മ​ണ്ഡ​ല​കാ​ല പൂ​ജ​ക​ളാ​രം​ഭി​ക്കും. മ​ണ്ഡ​ല​കാ​ല​വും മ​ക​ര​വി​ള​ക്കും ക​ഴി​ഞ്ഞ് ജ​നു​വ​രി 20 വ​രെ നീ​ളു​ന്ന​താ​ണ് തീ​ര്‍​ഥാ​ട​ന​കാ​ലം.

കഴിഞ്ഞ മണ്ഡല കാലത്തിനു മുന്‍പായിരുന്നു ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള നിര്‍ണായക വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. തുടര്‍ന്ന് വന്‍ പ്രതിഷേധങ്ങളാണ് ശബരിമലയിലും സന്നിധാനത്തും സംസ്ഥാനമൊട്ടാകെയും നടന്നത്.ഇതിനിടെ പോലീസ് സംരക്ഷണയില്‍ രണ്ടു സ്ത്രീകള്‍ മലചവിട്ടുകയും സുപ്രീം കോടതി വിധി നടപ്പിലാക്കുകയും ചെയ്തു.

ഇത്തവണയും വന്‍ പ്രതിഷേധങ്ങള്‍ നടന്നേക്കാമെന്ന് സൂചനകളുണ്ട്. സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സ്യുപ്രീം കോടതിയുടെ നിര്‍ണായക വിധി പുനഃപരിശോധനക്കായി ഏഴംഗ വിശാല ബെഞ്ചിന് വിട്ടു കൊണ്ട് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.അതേസമയം, കഴിഞ്ഞ വര്‍ഷത്തെ വിധിക്ക് സ്റ്റേ ഇല്ലാത്തതിനാല്‍ ഇത്തവണയും സ്ത്രീകള്‍ ശബരിമലയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ യു​വ​തി​ക​ള്‍​ക്ക് ദ​ര്‍​ശ​ന സൗ​ക​ര്യം ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍ കൂ​ട്ടു​നി​ല്‍​ക്കു​മോ​യെ​ന്ന​തി​ല്‍ വ്യ​ക്ത​ത​യാ​യി​ട്ടി​ല്ല.

ദ​ര്‍​ശ​ന സൗ​ക​ര്യം തേ​ടി​യെ​ത്തു​ന്ന​വ​രെ പി​ന്തി​രി​പ്പി​ക്ക​ണോ ശ​ബ​രി​മ​ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​ക​ണ​മോ​യെ​ന്ന​തു സം​ബ​ന്ധി​ച്ച്‌ പോ​ലീ​സി​ന്‍റെ തീ​രു​മാ​ന​മാ​ണ് നി​ര്‍​ണാ​യ​ക​മാ​കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം സു​പ്രീം​കോ​ട​തി വി​ധി​യെ​ത്തു​ട​ര്‍​ന്ന് ആ​ദ്യം യു​വ​തി​ക​ളെ കൊ​ണ്ടു​പോ​കാ​ന്‍ സൗ​ക​ര്യം ചെ​യ്ത പോ​ലീ​സ് മ​ക​ര​വി​ള​ക്ക് സ​മ​യ​ത്ത് ഇ​തി​ല്‍​നി​ന്നു പി​ന്‍​മാ​റിയിരുന്നു.

നി​ല​വി​ല്‍ ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നാ​യി വെ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​നം മു​ഖേ​ന​യും മ​റ്റും അ​ന്പ​തോ​ളം യു​വ​തി​ക​ള്‍ ര​ജി​സ്ട്രേ​ഷ​ന്‍ നടത്തിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ദ​ര്‍​ശ​നം ന​ട​ത്താ​നെ​ത്തി പി​ന്തി​രി​യേ​ണ്ടി​വ​ന്ന മനീതി സം​ഘ​ത്തി​ല്‍​പ്പെ​ട്ട പ​ല​രും ഇ​ക്കൊ​ല്ലം വീ​ണ്ടുംദര്‍ശനത്തിന് എത്തുമെന്നാണ് അറിയുന്നത്. ഡി​ഐ​ജി, എ​സ്പി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ത്ത​ന്നെ മേ​ല്‍​നോ​ട്ടം ന​ല്‍​കി​യു​ള്ള സു​ര​ക്ഷാ സം​വി​ധാ​ന​മാ​ണ ഇ​ന്നു മു​ത​ല്‍ നി​ല​യ്ക്ക​ല്‍, പ​ന്പ, സ​ന്നി​ധാ​നം എ​ന്നി​വി​ട​ങ്ങ​ളി​ലൊ​രു​ങ്ങു​ന്ന​ത്. എന്നിരുന്നാലും കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ സാഹചര്യങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നാണ് പോലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *