ശിവകുമാറിന്റെ ജാമ്യം റദ്ദാക്കാന്‍ ചിദംബരത്തിന്റെ ഹര്‍ജി കോപ്പിയടിച്ചു, കൈയോടെ പിടിച്ച്‌ കോടതി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച ഹര്‍ജി കോപ്പിയടിച്ചതാണെന്ന് സുപ്രീംകോടതി കണ്ടെത്തി. കോപ്പിയടിച്ച്‌ തെറ്റായ വിവരങ്ങള്‍ ബോധിപ്പിച്ചതിന്‌ സോളിസിറ്റര്‍ ജനറലിനെ കോടതി വിമര്‍ശിച്ചു.

ഐഎന്‍എക്‌സ് മീഡിയ കേസില്‍ പി. ചിദംബരത്തിന് എതിരായ ഹര്‍ജി അതേപോലെ പകര്‍ത്തി ശിവകുമാറിനെതിരായ സമര്‍പ്പിച്ചതിനാണ് ഇ.ഡിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചത്.

ഈ ഹര്‍ജി ചിദംബരത്തിനെതിരായ ഹര്‍ജിയിലെ കാര്യങ്ങള്‍ അതേ പോലെ പകര്‍ത്തിവച്ചിരിക്കുകയാണ്. ഇതില്‍ പറയുന്നത് പ്രകാരം ഡി.കെ ശിവകുമാര്‍ മുന്‍ ആഭ്യന്തര മന്ത്രിയാണ്. അദ്ദേഹം ഒരു എംഎല്‍എയല്ലേ. പൗരന്മാരോട് പെരുമാറേണ്ടത് ഇങ്ങനെയല്ലെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഇഡിയുടെ ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ പറഞ്ഞു. സുപ്രീംകോടതി വിധി വച്ച്‌ കളിക്കരുതെന്നും ജസ്റ്റിസ് നരിമാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ ഓര്‍മ്മിപ്പിച്ചു.ജസ്റ്റിസ് നരിമാനും രവീന്ദ്ര ഭട്ടും അടങ്ങുന്ന ബഞ്ച് ഇഡിയുടെ ഹര്‍ജി തള്ളുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *