അലനും താഹയും മൂന്ന് ദിവസം കൂടി പൊലീസ്‌ കസ്റ്റഡിയില്‍

കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസ് പ്രതികളായ അലന്‍ ശുഹൈബിനെയും താഹ ഫസലിനെയും മൂന്ന് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ തീരുമാനം. കൂടുതല്‍ തെളിവെടുപ്പിനായി ഇരുവരെയും കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അംഗീകരിക്കുകയായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ചിട്ടുണ്ടെന്ന് താഹാ പറഞ്ഞു.

കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ അലനെയും താഹയെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി മൂന്നു ദിവസത്തേക്കാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. പ്രതിഭാഗം കസ്റ്റഡി അപേക്ഷയെ എതിര്‍ത്തെങ്കിലും കോടതി ഇരുവരെയും ഈ മാസം 18 വരെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വിട്ടു. പാര്‍ട്ടിയില്‍ ഇപ്പോഴും പൂര്‍ണ പ്രതീക്ഷയുണ്ടെന്നായിരുന്നു താഹയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *