മലപ്പുറത്ത് വനിതാ പൊലീസ് സ്റ്റേഷന്‍ ഉടന്‍

മലപ്പുറം: ജില്ലയ്ക്കായി അനുവദിച്ച വനിതാ പൊലീസ് സ്റ്റേഷന്‍ ഡിസംബറിനകം പ്രവര്‍ത്തനം ആരംഭിക്കും. സ്റ്റേഷന്റെ പ്രവര്‍ത്തന പരിധിയും സ്വഭാവവും നിശ്ചയിച്ചുള്ള സര്‍ക്കാര്‍ ഉത്തരവായി. മലപ്പുറം വനിതാസെല്‍ കെട്ടിടത്തിന്റെ മുകള്‍നിലയില്‍ സജ്ജീകരിച്ച സ്റ്റേഷന് ഇനി ഫര്‍ണ്ണീച്ചറുകള്‍ കൂടിയൊരുക്കിയാല്‍ മതി.

മലപ്പുറത്തിനൊപ്പം പ്രഖ്യാപിച്ച ഇരിങ്ങാലക്കുട, കണ്ണൂര്‍, കൊല്ലം, ആലപ്പുഴ, കോട്ടയം വനിതാസ്റ്റേഷനുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് ഏറെനാളായി. 2014 മേയ് 17നാണ് സംസ്ഥാനത്ത് ആറിടത്ത് വനിത പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *