മരട് ഫ്‌ളാറ്റ് കേസ്; പ്രതികളുടെ ജാമ്യാപേക്ഷയില്‍ കേസ് ഡയറി ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദേശം.

കൊച്ചി: മരട് ഫ്‌ളാറ്റ് കേസില്‍ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷയില്‍ കേസ് ഡയറി ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി. ഹോളിഫെയ്ത്ത് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ് എംഡി സാനി ഫ്രാന്‍സിസ് മരട് പഞ്ചായത്ത് മുന്‍ ജൂനിയര്‍ സൂപ്രണ്ട് പി.ഇ ജോസഫ് എന്നിവരുടെ ജാമ്യഹര്‍ജിയാണ് പരിഗണിച്ചത്.

അനധികൃത ഫ്‌ളാറ്റ് നിര്‍മ്മാണം എന്ന ആരോപണം കമ്ബനിക്കെതിരെയാണെന്നും എം.ഡിയായ തനിക്കെതിരെ പരോക്ഷ ബാധ്യത ചുമത്താനാവില്ലെന്നുമാണ് സാനിഫ്രാന്‍സിസിന്‍റെ ഹര്‍ജി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഗൂഢാലോചന നടത്തി ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയതിലൂടെ തട്ടിപ്പില്‍ പങ്കാളിയാണെന്നാണ് പി.ഇ ജോസഫിനെതിരായ കേസ്.

മരടിലെ 4 ഫ്ലാറ്റ് പൊളിച്ചു കളയാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന്, ചട്ടവിരുദ്ധമായി പണിത ഫ്ലാറ്റുകള്‍ വിറ്റു തട്ടിപ്പു നടത്തിയെന്നാരോപിച്ചു ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *