ആ​ത്മാ​ര്‍​ഥ​ത​യു​ണ്ടെ​ങ്കി​ല്‍ ശ​ബ​രി​മ​ല സ​ത്യ​വാ​ങ്മൂ​ലം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ്

തിരുവനന്തപുരം:പിണറായി സര്‍ക്കാരിന് വിശ്വാസികളോട് അല്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച്‌ മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ച്‌ പുതിയത് സമര്‍പ്പിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. അന്നത്തെ സത്യവാങ്മൂലം നിലനിറുത്തിയാല്‍ ഏഴംഗ വിശാല ബഞ്ചിലെ കേസില്‍ തിരിച്ചടിയുണ്ടാവും . വിശ്വാസികളോട് കാട്ടുന്ന കടുത്ത വഞ്ചനയാവും അതെന്നും യു.ഡി.എഫ് നേതൃയോഗ തീരുമാനങ്ങള്‍ വിശദീകരിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

യു.ഡി.എഫിന്റെ നിലപാടിന് ലഭിച്ച അംഗീകാരമാണ് സുപ്രീംകോടതി വിധി. ആദ്യ വിധി പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത് അത് പൂര്‍ണ്ണമല്ലെന്നതിന്റെ തെളിവാണ്. പുതിയ വിധിയെക്കുറിച്ച്‌ മുഖ്യമന്ത്രി നടത്തിയ പ്രതികരണം വ്യക്തതയില്ലാത്തതാണ്. പൊലീസ് സഹായത്തോടെ ശബരിമലയില്‍ യുവതികളെ എത്തിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാവും. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുന്നതില്‍ ബി.ജെ.പിക്കും ഇടതുപക്ഷത്തിനും തുല്യ പങ്കാണുള്ളത്. യു.ഡി.എഫ് രാഷ്ട്രീയ നേട്ടത്തിന് ശബരിമലയെ ഉപയോഗിച്ചിട്ടില്ല. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ അടുത്തയാഴ്ച ശബരിമല സന്ദര്‍ശിക്കും.

Leave a Reply

Your email address will not be published. Required fields are marked *