ദേ ആടുത്തത്,​ അലഹബാദിന് പിന്നാലെ ആഗ്രയ്ക്കും പുതിയ പേരിടാനൊരുങ്ങി യോഗി ആദിത്യനാഥ്

ലക്നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആഗ്ര ജില്ലയുടെ പേര് മാറ്റാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആഗ്രവന്‍ എന്നാണ് പുതിയ പേര്. ഇതുമായി ബന്ധപ്പെട്ട് അംബേദ്കര്‍ സര്‍വകലാശാലയില്‍ നിന്ന് സര്‍ക്കാര്‍ വിദഗ്ദോപദേശം തേടിയിട്ടുണ്ട്.

അംബേദ്കര്‍ സര്‍വകലാശാലയോട് ആഗ്രയുടെ ചരിത്രപരമായ വശങ്ങള്‍ പരിശോധിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുമ്ബ് ഈ സ്ഥലം ആഗ്രവന്‍ എന്നാണ് അറിയപ്പെട്ടിരുന്നതെന്ന് ചിലര്‍ വിശ്വസിക്കുന്നുണ്ട്. ആഗ്രവന്‍ എന്ന പേര് ആഗ്ര എന്ന് മാറ്റിയ സാഹചര്യങ്ങളും സമയവും പരിശോധിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത് . സര്‍വകലാശാലയുടെ ചരിത്ര വിഭാഗം ഇത് പരിശോധിച്ച്‌ വരികയാണ്.

നേരത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്ന് മാറ്റിയിരുന്നു. കൂടാതെ ചരിത്രപ്രാധാന്യമുള്ള മുഗള്‍ സരായ് റെയില്‍വേ സ്റ്റേഷന് ആര്‍.എസ്.എസ് ചിന്തകന്‍ ദീനായല്‍ ഉപാധ്യായയുടെ പേര് നല്‍കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *