ഹിന്ദു ആചാര്യ സഭയുടെ മകരജ്യോതി പുരസ്‌കാരം കെ.സുരേന്ദ്രന്

കൊച്ചി: ഭാരതീയ ഹിന്ദു ആചാര്യ സഭയുടെ 2019 ലെ മകരജ്യോതി പുരസ്കാരം ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്.

അയ്യപ്പന്‍റെ ചിത്രം ആലേഖനം ചെയ്ത ഫലകവും പ്രശസ്തി പത്രവും ഇരുപത്തിഅയ്യായിരം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം.

ശബരിമല ആചാരം നിലനിര്‍ത്തുന്നതിനും വിശ്വാസ സംരക്ഷണത്തിനും നാമജപ പ്രതിഷേധങ്ങള്‍ക്കും സമരനേതാവായി നിന്ന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരമെന്ന്‍ ഭാരവാഹികള്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷത്തെ സുപ്രീംകോടതി വിധിയ്ക്ക് ശേഷം യുവതിപ്രവേശനത്തെ തടയാന്‍ കനത്ത പ്രതിഷേധങ്ങളുമായി എത്തിയ സുരേന്ദ്രന് ജയിലില്‍ കിടക്കേണ്ടിവരെ വന്നിരുന്നു.

കൊച്ചിയില്‍ നടക്കുന്ന അയ്യപ്പഭക്ത സംഗമത്തില്‍ വച്ച്‌ അടുത്ത മാസം സുരേന്ദ്രന് പുരസ്‌കാരം നല്‍കുമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു.

ഭാരതീയ ഹിന്ദു ആചാര്യ സഭ സംസ്ഥാന അധ്യക്ഷന്‍ മകയിരം തിരുനാള്‍ കേരള വര്‍മ, ദേശീയ ഉപാധ്യക്ഷന്‍ ശ്രീരംഗം സരുണ്‍ മോഹനര്‍, ദേശീയ ജനറല്‍ സെക്രട്ടറി ഹരിപ്രസാദ് വെച്ചുച്ചിറ, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജനാര്‍ദ്ദനന്‍ പോറ്റി, സുജിത്ത് നാരായണന്‍ എന്നിവര്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *