കോ​ള​ടി​ച്ച്‌​ ആ​ന​വ​ണ്ടി; 34 ല​ക്ഷം വാ​രി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രെ പ​മ്ബ​യി​ലെ​ത്തി​ക്കാ​ന്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി നി​ല​ക്ക​ലി​ല്‍​നി​ന്ന്​ ന​ട​ത്തു​ന്ന ചെ​യി​ന്‍ സ​ര്‍​വി​സി​ന്​ വൃ​ശ്ചി​കം ഒ​ന്നി​നു മാ​ത്രം ല​ഭി​ച്ച വ​രു​മാ​നം​ 34 ല​ക്ഷം രൂ​പ. പ്ര​ശ്​​ന​ങ്ങ​ള്‍ ഒ​ഴി​ഞ്ഞ ശ​ബ​രി​മ​ല​യി​ല്‍ ന​ട​വ​ര​വി​നൊ​പ്പം കെ.​എ​സ്.​​ആ​ര്‍.​ടി.​സി​യു​ടെ വ​രു​മാ​ന​ത്തി​ലും വ​ലി​യ വ​ര്‍​ധ​ന​​ ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ സൂ​ച​ന.

നി​ല​ക്ക​ല്‍-​പ​മ്ബ ചെ​യി​ന്‍ സ​ര്‍വി​സി​ന്​ 100 ബ​സു​ക​ളു​ണ്ട്. എ.​സി ബ​സി​ല്‍ ടി​ക്ക​റ്റ് നി​ര​ക്ക് 75 രൂ​പ​യും നോ​ണ്‍ എ.​സി​ക്ക്​ 40 രൂ​പ​യു​മാ​ണ്. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ക്ക്​ നി​ല​ക്ക​ലി​ല്‍വ​രെ മാ​ത്ര​മേ പ്ര​വേ​ശ​ന​മു​ള്ളൂ. നി​ല​ക്ക​ലി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍ക്ക് ചെ​യ്ത​തി​നു​ശേ​ഷം തീ​ര്‍ഥാ​ട​ക​ര്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ചെ​യി​ന്‍ സ​ര്‍വി​സാ​ണ് ഉ​പ​യോ​ഗി​ക്കു​ക.

ഇ​ത്ത​വ​ണ ചെ​യി​ന്‍ സ​ര്‍​വി​സി​ന്​ ഓ​ണ്‍​ലൈ​ന്‍ ബു​ക്കി​ങ്​ സൗ​ക​ര്യ​മി​ല്ല. തു​ട​ക്ക​ത്തി​ല്‍ ടി​ക്ക​റ്റ്​ കൗ​ണ്ട​റി​ല്‍​നി​ന്ന്​ ന​ല്‍​കി​യാ​ണ്​ യാ​ത്ര​ക്കാ​രെ ക​യ​റ്റി​യി​രു​ന്ന​ത്. ഇ​തി​നാ​യി ഏ​റെ നേ​രം ബ​സ്​ പി​ടി​ച്ചി​ടേ​ണ്ടി വ​രു​ന്ന​ത്​ പ്ര​തി​ഷേ​ധ​ത്തി​ന്​ ഇ​ട​യാ​ക്കി. തു​ട​ര്‍​ന്ന്​ ക​ണ്ട​ക്​​ട​ര്‍​മാ​രെ നി​യോ​ഗി​ച്ച്‌​ ബ​സു​ക​ളി​ല്‍ ത​ന്നെ ടി​ക്ക​റ്റ്​ ന​ല്‍​കു​ക​യാ​ണ്.

പ്ര​തി​സ​ന്ധി ​േന​രി​ടു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി​ക്ക്​ പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ ശ​ബ​രി​മ​ല സ​ര്‍​വി​സ്​ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു. പ്ര​ശ്​​ന​ങ്ങ​ള്‍ ഒ​ഴി​ഞ്ഞി​ട്ടും പ​മ്ബ​യി​ലേ​ക്ക്​ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ ക​ട​ത്തി​വി​ടാ​ത്ത​തി​നു​ പി​ന്നി​ല്‍ ഇ​താ​ണ്​ കാ​ര​ണ​മെ​ന്ന്​​ ആ​രോ​പ​ണ​മു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ ഹൈ​​കോ​ട​തി സ​ര്‍​ക്കാ​റി​​െന്‍റ നി​ല​പാ​ട്​ ചോ​ദി​ച്ചി​ട്ടു​ണ്ട്​.

അ​തി​നി​ടെ, പ​മ്ബ​ക്ക്​ ഏ​റ്റ​വും കൂ​ടു​ത​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി സ​ര്‍​വി​സ്​ ന​ട​ത്തു​ന്ന ചെ​ങ്ങ​ന്നൂ​രി​ല്‍​നി​ന്നും പ​ത്ത​നം​തി​ട്ട​യി​ല്‍​നി​ന്നു​മു​ള്ള ബ​സു​ക​ളെ പ​ല വി​ഭാ​ഗ​ങ്ങ​ളാ​ക്കി തി​രി​ച്ച്‌ യാ​ത്ര​ക്കാ​രോ​ട്​ വ്യ​ത്യ​സ്​​​ത ചാ​ര്‍​ജ് ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്.പ​ത്ത​നം​തി​ട്ട​യി​ല്‍​നി​ന്ന്​ പ​മ്ബ​ക്ക്​ 73 രൂ​പ​യാ​ണ് നി​ര​ക്ക്. എ​ന്നാ​ല്‍ എ​ക്​​സ്​​പ്ര​സ്​ ബ​സ്​ എ​ന്ന പേ​രി​ല്‍​ ചി​ല ബ​സു​ക​ളി​ല്‍ 130 രൂ​പ​വ​രെ വാ​ങ്ങു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *