ന്യൂ ഡല്‍ഹി : ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള പോലീസ് നടപടിയില്‍ അധ്യാപക സംഘടന പ്രതിഷേധിക്കും. ക്യാമ്ബസില്‍ സംഘടന ഇന്ന് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും.
ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ഇന്നലെ പാര്‍ലമെന്റിലേക്ക് നടത്തിയ ലോങ്ങ് മാര്‍ച്ച് പോലീസ് തടഞ്ഞിരുന്നു. ഏറെ നേരം ഡല്‍ഹിയിലെ തുഗ്ലക് റോഡ് ഉപരോധിച്ച വിദ്യാര്‍ത്ഥികളെ പോലീസും സിആര്‍പിഎഫും ചേര്‍ന്ന് തല്ലി ഓടിച്ചിരുന്നു.
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയനെ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചതിന് പിന്നാലെയാണ് പോലീസിന്റെ അപ്രതീക്ഷിത നീക്കം. വഴി വിളക്കുകള്‍ അണച്ചതിന് ശേഷമാണ് പോലീസ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്.
