കോഴിക്കോട്: മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനെന്റ പ്രസ്താവന വിവാദത്തില്‍. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക തീവ്രവാദികളാണ് മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നത്. ഇവരും മാവോയിസ്റ്റുകളും തമ്മില്‍ ചങ്ങാത്തമുണ്ട്. പൊലീസ് ഇക്കാര്യം പരിശോധിക്കണമെന്നായിരുന്നു മോഹനെന്റ പ്രസ്താവന. കര്‍ഷക സംഘനയായ കെ.എസ്.കെ.ടി.യുവിെന്റ ജില്ലാ സമ്മേളന സമാപന ചടങ്ങിലായിരുന്നു പി. മോഹനെന്റ വിവാദ പ്രസംഗം.
ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളാണ് മാവോയിസ്റ്റുകളുടെ ശക്തി. എന്‍.ഡി.എഫുകാര്‍ക്കും മറ്റ് ഇസ്ലാമിക മതമൗലിക വാദികള്‍ക്കും മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കാന്‍ ആവേശമാണെന്നും പി. മോഹനന്‍ കൂട്ടിച്ചേര്‍ത്തു.
ഉപതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് വന്‍ വിജയമുണ്ടായി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസും ബി.ജെ.പിയും അപ്രസക്തമാകും. ഈ സാഹചര്യത്തില്‍ സിപി.എമ്മിനെ ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. അതിന് വേണ്ടി മാവോയിസ്റ്റുകളെ ഇറക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
