ന്യൂഡല്‍ഹി: വന്‍തോതില്‍ ഫീസ് വര്‍ധിപ്പിച്ച സര്‍വ്വകലാശാല നടപടിയില്‍ പ്രതിഷേധിച്ച് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ ഇന്നലെ സമാധാനപരമായി പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് അംഗം പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയില്‍ നോട്ടീസ് നല്‍കി. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിന് പകരം പോലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കാനുള്ള ശ്രമങ്ങളാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്നും കുഞ്ഞാലി കുട്ടി ലോക്‌സഭാ സെക്രട്ടറി ജനറലിന് നല്‍കിയ നോട്ടീസില്‍ ആരോപിച്ചു.
