കോട്ടയം: പൂഞ്ഞാറില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പി സി ജോര്‍ജിനെ വിമര്‍ശിക്കാതെ വി എസ് അച്ചുദാനന്ദന്റെ പ്രചരണം. ഈരാറ്റുപേട്ടയില്‍ നടന്ന പൊതുയോഗത്തിലാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ ജോര്‍ജിനെ പരാമര്‍ശിക്കാതെ വി.എസ് പ്രസംഗിച്ചത്. ഒരുവരി മാത്രമാണ് വി.എസ് പ്രസംഗിച്ചത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കാന്‍ എല്ലാവരും എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്നായിരുന്നു വി.എസിന്റെ ആഹ്വാനം. തുടര്‍ന്ന് അദ്ദേഹം അടുത്ത മണ്ഡലമായ പാലായിലേക്ക് പോവുകയും ചെയ്തു. എന്നാല്‍ തിരക്കുപിടിച്ച തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ ഉള്ളതുകൊണ്ടാണ് വി.എസ് പ്രസംഗം ചുരുക്കിയതെന്നാണ് ഇടത് നേതാക്കളുടെ വിശദീകരണം.
